CrimeKeralaNews

കെ.എസ്.ആര്‍.ടി.സി. ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നിലക്കോട്ടൈ സ്വദേശി അഖില്‍ ജോസാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരത്തോടെ പെരുമ്പാവൂരിലാണ് സംഭവം.

ബസ് യാത്രയ്ക്കിടെ അഖില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. പെണ്‍കുട്ടി ബഹളംവെച്ചതോടെ മറ്റുയാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

ബസില്‍ കയറിയത് മുതല്‍ അഖില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായാണ് പറയുന്നത്. ഉപദ്രവം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി ബഹളംവെച്ചത്. പിന്നാലെ മറ്റുയാത്രക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button