ലക്നൗ: ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ മൂന്നുദിവസം കഴിഞ്ഞ് യുവാവ്. ലക്നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഭാര്യയെ ഷാള്‍ കഴുത്തിൽച്ചുറ്റി കൊലപ്പെടുത്തിയത്. റാം ലഗന്റെ ഭാര്യ ജോതി (30), മക്കള്‍ പായല്‍ (6), ആനന്ദ്(3) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം കണ്ടുനിന്ന കൂട്ടികള്‍ വിവരം പുറത്തുപറയാതിരിക്കാണ് കുട്ടികളെയും കൊലപ്പെടുത്തിയത്.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായ റാം, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ മാര്‍ച്ച് 28-ന് തര്‍ക്കമുണ്ടായതിന് ശേശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം രാത്രി മൃതദേഹങ്ങളോടൊപ്പം കഴിയുകയും പകല്‍ പുറത്ത് ചെലവഴിക്കുകയും ചെയ്തു.
ജനവാസ മേഖലയായതിനാല്‍ മൃതദേഹം വീടിന് പുറത്തേക്കെത്തിക്കാന്‍ പറ്റിയിരുന്നില്ല. ഭാര്യയും മക്കളും ബന്ധുവീട്ടിലാണെന്നാണ് ഇയാൾ അയല്‍വാസികളോട് പറഞ്ഞിരുന്നത്. വീട്ടിൽനിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനേത്തുടർന്ന് വീട്ടുടമ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേങ്ങള്‍ കണ്ടെത്തിയത്.
റാം ലഗനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് വ്യക്തമാക്കി.