ഇടുക്കി: പാമ്പാടുംപാറയില്‍നിന്ന് കാണാതായ യുവതിയെ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റ് ലയം സ്വദേശി ജോണ്‍ മുരുകന്റെ മകള്‍ ഏയ്ഞ്ചലി(24)നെയാണ് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടത്.
ഞായറാഴ്ച വൈകിട്ട് മുതലാണ് യുവതിയെ കാണാതായത്. ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, ഇതിന്റെ എതിര്‍ദിശയിലേക്ക് കട്ടപ്പന ഭാഗത്തേക്കാണ് യുവതി സഞ്ചരിച്ചതെന്ന് പിന്നീട് വ്യക്തമായി.
ഇതിനിടെയാണ് അഞ്ചുരുളിയിലെ ടണല്‍മുഖത്തിന് സമീപം യുവതിയുടെ ബാഗും ചെരിപ്പും കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News