25.3 C
Kottayam
Tuesday, May 14, 2024

നടുറോഡിൽ യുവതിയെ വിവസ്ത്രയാക്കി യുവാവ്; അതിക്രമം മാതാവ് നോക്കിനിൽക്കെ

Must read

ഹൈദരാബാദ്: നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം. തന്റെ മാതാവ് നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ അതിക്രമം. യുവതിയുടെ വസ്ത്രം ഇയാള്‍ വലിച്ചു കീറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിക്ക് നേരേയുള്ള അതിക്രമം തടയാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയേയും ഇയാള്‍ ആക്രമിച്ചു.

ഹൈദരാബാദിലെ ജവഹര്‍ നഗറില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. സമീപമുള്ള ഒരു തുണക്കടയില്‍നിന്ന് ഇറങ്ങിവരികയായിരുന്ന യുവതിയുടെ ശരീരത്തില്‍ യുവാവ് മോശമായി രീതിയില്‍ സ്പര്‍ശിച്ചു. ഇത് ചോദ്യംചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതോടെ രോഷാകുലനായ യുവാവ് ബലംപ്രയോഗിച്ച് യുവതിയെ വിവസ്ത്രയാക്കുകയായിരുന്നു. ആ സമയത്ത് അതുവഴി സ്‌കൂട്ടറില്‍ വന്ന യുവതി ഇത് തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കുനേരേയും യുവാവ് അതിക്രമം നടത്തി.

പതിനഞ്ച് മിനിറ്റോളം വിവസ്ത്രയായി യുവതിക്ക് റോഡില്‍ കിടക്കേണ്ടിവന്നു. പിന്നീട് ചില വഴിയാത്രക്കാരായ സ്ത്രീകള്‍ താര്‍പോളിന്‍ ഷീറ്റുകൊണ്ട്‌ പുതപ്പിച്ചശേഷം യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. മകന്റെ അതിക്രമം തടയാതിരുന്ന ഇയാളുടെ മാതാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week