ഭാര്യയ്‌ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ജയില്‍! ജയിലില്‍ പോകാന്‍ പോലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

രാജ്‌കോട്ട്: പോലീസ് സ്റ്റേഷന് തീയിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അതേസമയം, യുവാവ് പറഞ്ഞ കാരണം കേട്ട് അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ രാജ്‌കോട്ട് പോലീസ്. തിങ്കളാഴ്ച്ചയാണ് രാജ്‌കോട്ടിലെ പോലീസ് സ്റ്റേഷന് ഇരുപത്തിമൂന്നുകാരനായ ദേവ്ജി ചവ്ദ എന്ന യുവാവ് തീയിട്ടത്.

പോലീസ് സ്റ്റേഷന് തീയിട്ടാല്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടും എന്നറിയാമെന്നും, അതിനുവേണ്ടി തന്നെയാണ് താന്‍ ഈ കടുംകൈ ചെയ്തതെന്നും യുവാവ് പറയുന്നു. ഭാര്യയ്‌ക്കൊപ്പം വീട്ടില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ജയില്‍ ആണെന്നാണ് ദേവ്ജി ചവ്ദ എന്നയാള്‍ പറഞ്ഞത്.

വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യയുടെ പ്രകോപനപരമായ നീണ്ട സംഭാഷണങ്ങള്‍ കേട്ട് മടുത്തെന്നും ജയിലില്‍ ആകുമ്പോള്‍ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് സ്വസ്ഥമായി കഴിയാമെന്നുമാണ് ദേവ്ജി പറഞ്ഞത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തീപടരുന്നത് കണ്ട് അടുത്തുള്ള കച്ചവടക്കാരാണ് സ്ഥലത്തെത്തി തീയണച്ച് പോലീസിനെ വിവരം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News