31.1 C
Kottayam
Wednesday, May 15, 2024

പുലര്‍ച്ചെ വരെ വെബ്‌സീരീസ് കണ്ടിരുന്നത് ഭാഗ്യമായി; യുവാവ് രക്ഷിച്ചത് 75 പേരുടെ ജീവന്‍!

Must read

മുംബൈ: യുവാക്കളുടെ ഉറക്കമൊഴിച്ചുള്ള സിനിമ കാണലിനെ കുറ്റപ്പെടുത്താത്തവര്‍ കുറവല്ല. ഇപ്പോള്‍ ഇതാ പുലര്‍ച്ചെ വരെയുള്ള ഒരു യുവാവിന്റെ വെബ്‌സീരീസ് കാഴ്ച 75 പേരുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ദോംബിവ്ളിയിലെ 18-കാരനായ കുനാല്‍ മോഹിതാണ് വെബ്‌സീരീസ് കണ്ട് ഹീറോ ആയത്.

രണ്ടു നില കെട്ടിടത്തിലെ 75 ഓളം താമസക്കാരെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നതിന് മുമ്പ് ഈ യുവാവ് രക്ഷിച്ചത് വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുനാല്‍ പുലര്‍ച്ച നാല് മണിക്ക് വെബ്സീരീസ് കാണുന്നതിനിടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം പെട്ടെന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയത് കണ്ടു. ഉടന്‍ തന്നെ കുടുംബാംഗങ്ങളേയും കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവരേയും ഉണര്‍ത്തി പുറത്തേക്ക് ഓടി. എല്ലാവരോടും പുറത്തേക്ക് ഓടാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കം കെട്ടിടം പൂര്‍ണ്ണമായും നിലംപതിച്ചു.

കോപ്പര്‍ മേഖലയിലുള്ള ഈ കെട്ടിടം ഒമ്പത് മാസം മുമ്പ് അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. താമസക്കാരോട് കെട്ടിടം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അധികൃതരില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കുനാലും പറഞ്ഞു. താമസിക്കുന്നവര്‍ സാമ്പത്തികമായി ഏറെ ദുര്‍ബലരാണെന്നും പോകാന്‍ മറ്റൊരു സ്ഥലവുമില്ലാത്തതിനാലാണ് ഇവിടെ തന്നെ താമസിച്ചതെന്നുമാണ് കുനാല്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week