24.9 C
Kottayam
Friday, June 5, 2026

ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച് പെൺകുട്ടികളെ വലയിലാക്കി പീഡനം; യുവാവ് അറസ്റ്റിൽ

Must read

കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കി പീഡനത്തിനിരയാക്കുന്ന യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷാ എന്നയാളാണ് പിടിയിലായത്. പെൺകുട്ടികൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മെസ്സേജുകൾ അയയ്ക്കുകയും മറുപടി അയക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു ഇയാളുടെ പതിവ്.

നൂറനാട് സ്വദേശിനിയായ 18 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് ഷായുടെ അറസ്റ്റ്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടതും അടുപ്പം സ്ഥാപിച്ചതും. തുടർന്ന് സൗഹൃദം മുതലാക്കി സ്വർണ്ണ മാലയും കമ്മലും ഊരി വാങ്ങി പണയം വെച്ചു. യുവതിക്ക് പ്രതിയിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലെത്തി. സ്വർണാഭരണങ്ങൾ തിരികെ തരാമെന്നും വിവാഹം കഴിക്കാമെന്നുമായിരുന്നു പെണ്‍കുട്ടിക്ക് നല്‍കിയ വാഗ്ദാനം.

തുടർന്ന് കഴിഞ്ഞ ഒൻപതിന് രാത്രി എട്ടു മണിയോടെ ഓട്ടോറിക്ഷയിൽ വീടിന് സമീപമെത്തി നിർബന്ധിച്ച് വിളിച്ചിറക്കി കൊണ്ടുപോയി. നേരെ ഭരണിക്കാവിലെ വാടകവീട്ടിൽ എത്തിച്ച് പീഡനത്തിനിരയാക്കി. തൊട്ടടുത്ത ദിവസം സ്വർണാഭരണങ്ങൾ തിരികെ എടുത്തു തരാം എന്ന് പറഞ്ഞു കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെൺകുട്ടി പലതവണ പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം ശാസ്താംകോട്ടയില്‍ നിന്നാണ് സി.ഐ ശ്രീജിത്തിന്റെ നേതൃത്യത്തിൽ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. മൊബൈൽ ഫോൺ പരിശോധിച്ചതില്‍ നിരവധി പെൺകുട്ടികളെ ഇയാൾ വഞ്ചിച്ചതായി പോലീസിന് സൂചന ലഭിച്ചു. 

- Advertisement -

ഇൻസ്റ്റഗ്രാമിൽ ആകർഷകമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ള ഷാ, പെൺകുട്ടികൾക്ക് മെസ്സേജുകൾ അയയ്ക്കും. ചാറ്റുകളോട് പ്രതികരിക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുന്നതാണ് പതിവ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് എം.എസ് ഷാ.

- Advertisement -

മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പ്രതിയെ റിമാൻഡുചെയ്തു. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത്, എസ്.ഐ.മാരായ എസ്. നിതീഷ്, സുഭാഷ് ബാബു, സി.പി.ഒ.മാരായ സിനു വർഗീസ്, ജയേഷ്, പ്രസന്നകുമാരി, വിഷ്ണു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week