കോട്ടയത്ത് ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

കോട്ടയത്ത് ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

കോട്ടയം: മണര്‍കാട് ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശിയായ ശങ്കരശേരില്‍ മാന്തറപ്പറമ്പില്‍ എം.വി മഹേഷി (42) നെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മണര്‍കാട്ടെ ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാറില്‍നിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറില്‍ കയറിയത്. ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

മണര്‍കാട് പോലീസ് സ്ഥലത്തെത്തിയാണ് കാറില്‍നിന്ന് പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News