NationalNews

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിന് ട്രാക്ടറില്‍ അഭ്യാസ പ്രകടനം; നവവരന് ദാരുണാന്ത്യം

മുസഫര്‍നഗര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന് ദാരുണാന്ത്യം. 23 വയസുള്ള കപില്‍ എന്ന യുവാവാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. രണ്ടു മാസം മുമ്പായിരുന്നു കപിലിന്റെ വിവാഹം. ബുധനാഴ്ച ഹോളിയോട് അനുബന്ധിച്ച് ഖിണ്ഡിദിയയിലാണ് കപില്‍ ട്രാക്ടറില്‍ അഭ്യാസം നടത്തിയത്.

ട്രാക്ടറിന്റെ വീല്‍ ഉയര്‍ത്താനായിരുന്നു കപിലിന്റെ ശ്രമം. ഒരാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. അഭ്യാസപ്രകടനം നടത്തുന്നതിനിടെ അതിവേഗത്തില്‍ ഓടിച്ച ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തലകീഴായി മറിഞ്ഞ ട്രാക്ടറിനു കീഴില്‍പ്പെട്ട കപില്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസിനെ വിവരമറിയിക്കാതെ വീട്ടുകാര്‍ കപിലിന്റെ മൃതദേഹം സംസ്‌കരിച്ചു.

സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. മുസഫര്‍നഗറില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ടാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാം മരണമാണിത്. ഫെബ്രുവരില്‍ 28-ന് മീരപൂരിലെ കനാലില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ രാജ് ഖുറേഷി എന്ന യുവാവ് മരിച്ചിരുന്നു. കനാലിലേക്കു ചാടുന്നതിനിടെ ഖുറേഷിയുടെ തല കല്ലില്‍ ഇടിച്ചായിരുന്നു മരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button