കൊടുവള്ളിയില്‍ ഒരുകോടി രൂപ വിലമതിയ്ക്കുന്ന തിമിംഗലഛര്‍ദ്ദിയുമായി യുവാവ് പിടിയില്‍

കോഴിക്കോട്:ഒരു കോടി രൂപയോളം വില വരുന്ന ആമ്പർഗ്രീസുമായി (തിമംഗല ചർദ്ദി) കൊടുവള്ളിയിൽ ഒരാൾ അറസ്റ്റിൽ.തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി (32 ) ആണ് പിടിയിലായത്.ഇയാളിൽ നിന്നും 5.200 കിലോഗ്രാം ആമ്പർഗ്രീസാണ് പിടികൂടിയത്.

കൊടുവള്ളി സിഐ.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആമ്പർഗ്രീസ് കണ്ടെത്തിയത്.

നെല്ലാംകണ്ടി പാലത്തിന് സമീപം വെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊടുവള്ളി മേഖലയിൽ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പർഗ്രീസെന്നാണ് പൊലീസ് സംശയിക്കുന്നത്. ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.

ഫോറസ്റ്റ് തുടർ നടപടികൾ സ്വീകരിക്കും.സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആമ്പർഗ്രീസിന് ഔദ്ധോഗികമായി വിൽപ്പന നടത്താൻ അനുമതിയില്ല.അതിനാൽ തന്നെ ഇതിന് ബ്ലാക്ക് മാർക്കറ്റിൽ വൻ വിലയും ഡിമാന്റുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News