കുടുംബവഴക്ക്; ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്

ഭോപ്പാല്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചെടുത്തു. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ടീന എന്ന യുവതിയെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ദിനേഷ് മാലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2008ലാണ് ദിനേഷും ടീനയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുമുണ്ട്. ദിനേഷ് ജോലിക്ക് പോകാറില്ലെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ടീന പോലീസിന് മൊഴി നല്‍കി.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ടീന രണ്ടു പെണ്‍മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. കോടതിയെ സമീപിച്ച് ഭര്‍ത്താവില്‍നിന്ന് ജീവനാംശം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ദിനേഷ് ടീനയുടെ വീട്ടിലെത്തി മൂക്ക് കടിച്ചെടുത്തത്.