24.6 C
Kottayam
Friday, June 5, 2026

10 കോടി രൂപ വില പറഞ്ഞുറപ്പിച്ച ഇരുതലമൂരിയുമായി യുവാവ് പിടിയിൽ

Must read

പാലക്കാട് • 10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു വിദേശത്തേക്കു കടത്താൻ ആന്ധ്രപ്രദേശിൽ നിന്നു കേരളത്തിലെത്തിച്ച ഇരുതലമൂരി വിഭാഗത്തിൽപെടുന്ന പാമ്പുമായി മലപ്പുറം സ്വദേശിയെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി എച്ച്.ഹബീബിനെയാണു (35) സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിലെ പരിശോധനയ്ക്കിടെ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടിയത്. നാലേകാൽ കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാൾ കടത്തിക്കൊണ്ടു വന്നത്.

വിദേശമലയാളിക്കു വേണ്ടി 10 കോടി രൂപ വിലയുറപ്പിച്ച ഇതിനെ മലപ്പുറത്തെത്തിച്ച ശേഷം വിദേശത്തേക്കു കടത്താനായിരുന്നു ശ്രമമെന്ന് ആർപിഎഫ് പറഞ്ഞു. ബാഗിനുള്ളിൽ തുണിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ചാണു പാമ്പിനെ സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്കിടെ ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതിയെയും പാമ്പിനെയും വനംവകുപ്പിനു കൈമാറി. ഇരുതലമൂരി പാമ്പിനെ കൈവശം വച്ചാൽ സമ്പത്തു വർധിക്കുമെന്നും ഭാഗ്യം കൈവരുമെന്നും തെറ്റിദ്ധരിപ്പിച്ച് ആവശ്യക്കാർക്കു കൈമാറുകയാണു പതിവെന്നും സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ ഇരുതലമൂരിയാണ് ഇതെന്നും വനംവകുപ്പ് അറിയിച്ചു.

ട്രെയിൻ മാർഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിനു മാസങ്ങൾക്കു മുൻപേ രഹസ്യവിവരം ലഭിച്ചിരുന്നു. ആർപിഎഫ് പിടികൂടിയ ഇരുതലമൂരിയെ മലമ്പുഴ സ്നേക്ക് പാർക്കിലേക്കു മാറ്റി. വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന്റെ പരിശോധനയിൽ ഇതിനു പരുക്കുകളില്ലെന്നും പൂർണ ആരോഗ്യമുണ്ടെന്നും കണ്ടെത്തി. സ്നേക്ക് പാർക്കിൽ 3 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇതിനെ വനത്തിലെ സംരക്ഷണ മേഖലയിൽ വിടുമെന്നു റേഞ്ച് ഓഫിസർ ആഷിക്ക് അലി അറിയിച്ചു.

ഇരുതലമൂരിയെ കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്താൽ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. ആർപിഎഫ് ഇൻസ്പെക്ടർ ജനറൽ വി.ബീരേന്ദ്രകുമാറിന്റെ നിർദേശപ്രകാരം പാലക്കാട് ആർപിഎഫ് കമൻഡാന്റ് ജെതിൻ ബി.രാജിന്റെ നേതൃത്വത്തിൽ സിഐ എൻ.കേശവദാസ്, എസ്ഐ എ.പി.ദീപക്, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ വി.സവിൻ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week