24.9 C
Kottayam
Friday, June 5, 2026

ഹാഷിഷ് ഓയിലുമായി യുവാക്കളും യുവതിയും അറസ്റ്റില്‍

Must read

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും അറസ്റ്റില്‍(Arrested). നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇവര്‍ കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍ പി.ആര്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
വ്യാഴാഴ്ച രാത്രി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍, സി.പി.ഒ. അരുണ്‍, ഹോം ഗാര്‍ഡ് രതീഷ് കുമാര്‍ എന്നിവരുമൊന്നിച്ച് സ്റ്റേഷന്‍ പരിധിയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു. ഈ സമയം പുലര്‍ച്ചെ 1.30 ന് കോഴിക്കോട് മിംസ് ആശുപത്രിക്ക് കിഴക്ക് വശത്തുള്ള മലബാര്‍ ഹോട്ടലിന് പിറകില്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മൂന്ന് ചെറുപ്പക്കാരും ഒരു യുവതിയും രണ്ട് സ്‌കൂട്ടറുകള്‍ക്കടുത്ത് ഇരുട്ടത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ പിടികൂടയത്.

പുലര്‍ച്ചെ 4.15നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹാഷിഷ് ഓയിലും ഇവര്‍ വന്ന സ്‌കൂട്ടറുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ മേല്‍ നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week