24 C
Kottayam
Thursday, June 4, 2026

ലോഡ്ജ്മുറിയിൽ ചോരയിൽ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പംതാമസിച്ച യുവാവ് അറസ്റ്റിൽ

Must read

കോയമ്പത്തൂര്‍: യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം.

ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണന്‍ എന്നയാള്‍ക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാത്രി ശരവണന്‍ ലോഡ്ജില്‍നിന്ന് പുറത്തുപോയി. പിന്നീട് ലോഡ്ജിലെ ശുചീകരണത്തൊഴിലാളികള്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഗീതയും ശരവണനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും രഹസ്യമായി വിവാഹംചെയ്തിരുന്നു. എന്നാല്‍, വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ജിംനേഷ്യം പരിശീലകയായി ജോലിചെയ്യുന്ന ഗീത നഗരത്തിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

വെള്ളിയാഴ്ച ശരവണനൊപ്പം യുവതി ലോഡ്ജിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് ലോഡ്ജില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നാണ് പോലീസ് പറയുന്നത്. വഴക്കിനിടെ ശരവണന്‍ ഗീതയെ അടിച്ചെന്നും മര്‍ദനത്തിനിടെ ചുമരില്‍ തലയിടിച്ചാണ് യുവതിയുടെ മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു.

- Advertisement -

ഗീത കൊല്ലപ്പെട്ടെന്ന് മനസിലായതോടെ ശരവണന്‍ ലോഡ്ജില്‍നിന്ന് മുങ്ങുകയായിരുന്നു. എന്നാല്‍, ഇയാളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week