ഉറങ്ങാൻ കിടന്ന യുവതി താലി അഴിച്ചു വെച്ച് വീടുവിട്ടു, രണ്ടുനാൾ കഴിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഒറ്റക്കാര്യം

കോഴിക്കോട്: ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍ കിടന്ന പ്രവാസിയുടെ ഭാര്യയെ കാണാതായി. നാദാപുരം വളയം കുറുവന്തേരിയിലാണ് സംഭവം.

കൊല്ലം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെയാണ് കാണാതായത്. രണ്ട് ദിവസത്തിന് ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

ഭര്‍ത്താവിനെ വേണ്ടെന്നും കൊല്ലം കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് താത്പര്യമെന്നും യുവതി പൊലീസിനോട് പറഞ്ഞു. കൊല്ലത്തുനിന്നുള്ള അഭിഭാഷകനായ കൊട്ടിയം സ്വദേശിയുടെ ബന്ധുവിനൊപ്പമാണ് യുവതി സ്റ്റേഷനിലെത്തിയത്.

മൂന്നര വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. വിദേശത്തുള്ള ബന്ധുക്കള്‍ വഴിയാണ് വിവാഹം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ കാണാതായത്. താലി അഴിച്ചുവച്ച്‌, രണ്ട് ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമെടുത്താണ് പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News