പിഞ്ചുകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: രണ്ടു മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കുഴിത്തുറയ്ക്കു സമീപം കഴുവന്‍തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയുമാണ് വിജി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. വിജിയുടെ ഭര്‍ത്താവ് ജപഷൈന്‍ വര്‍ക്കലയിലെ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിന്‍വശത്ത് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. മാര്‍ത്താണ്ഡം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുേമാര്‍ട്ടത്തിനായി കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News