ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ആമ്പല്ലൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുതുക്കാട് പാഴായി സ്വദേശിയായ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാഴായി കൊറ്റിക്കല്‍ ശിവരാമ‍ന്റെ മകന്‍ ഡോ. സിജിലാണ് (44) മരിച്ചത്.

തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യത്തിന് കാറില്‍ പോയി തിരികെ വരുന്നതിനിടെ തിങ്കളാഴ്ച രാത്രി ഹരിപ്പാട് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. എറണാകുളം മാഞ്ഞാലി മെഡിക്കല്‍ കോളജിലെ അസി. പ്രഫസറായിരുന്നു.

ഉ​ട​ന്‍ ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്​: പ​ങ്ക​ജ. ഭാ​ര്യ: ഡോ. ​ല​ക്ഷ്മി. മ​ക്ക​ള്‍: സ​ഞ്ജ​യ്, ശ്രേ​യ. സംസ്കാരം പിന്നീട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News