CrimeKeralaNews

ദിലീപിൽ നിന്നും ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും’-അന്വേഷണത്തില്‍ വമ്പൻ ട്വിസ്റ്റ്?

കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിനൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഡാലോചന കേസിലും നടന്‍ ദിലീപിനെതിരായ നീക്കം പൊലീസ് ശക്തമാക്കുന്നു. ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളേയും സാക്ഷികളേയും വേണമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലയാള സിനിമ രംഗത്തെ ഒരു യുവനടിയേയും ചോദ്യം ചെയ്തേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

‘ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നും വലിയ തുക ഈ നടിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി’- എന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.

ഇതിന് പുറമെ മറ്റ് പല കാര്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും മംഗളത്തിന്റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ താരത്തിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും ഈ നടിയും മുകാംബികയില്‍ വെച്ച് കണ്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് മംഗളത്തിന്റെ റിപ്പോർട്ടില്‍ പറയുന്നത്.

നടിയുമൊത്തുളള ചിത്രങ്ങള്‍ ദിലീപിന്റെ ഫോണില്‍ കണ്ടുവെന്ന് മൊഴിയുണ്ട്. മറ്റ് തെളിവുകള്‍ നശിപ്പിച്ച കൂട്ടത്തില്‍ സൈബർ വിദഗ്ധനായ സായി ശങ്കർ ഈ ചിത്രവും ദിലീപിന്റെ ഫോണില്‍ നിന്നും മായ്ച്ച് കളഞ്ഞു. വീണ്ടെടുക്കാനാവാത്ത വിധമാണ് ഈ ചിത്രങ്ങള്‍ മായ്ച്ച് കളഞ്ഞതെന്നാണ് പൊലീസ് നടത്തിയ സൈബർ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായത്.

ദിലീപും സംഘവും നശിപ്പിച്ചവയില്‍ നിർണ്ണായകമായ പല ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്നും സായി ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ചിത്രങ്ങളും വീഡിയോകളുമുണ്ട്. മായ്ച്ച് കളഞ്ഞവ പെന്‍ഡ്രൈവിലേക്ക് പകർത്തി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ പലതും പുറത്ത് വരുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപ് നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നിലും കോടതിയിലും വ്യക്തമാക്കിയിരുന്നു.

നടിയുമൊത്തുള്ള പല ചിത്രങ്ങളും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. അന്വേഷണ സംഘത്തിന് ലഭിച്ചാല്‍ ഇവയെല്ലാം ദുരുപയോഗപ്പെടുത്തുമെന്ന് ആശങ്കയുള്ളതിനാലാണ് ഇവ ഫോണില്‍ നിന്ന് മാറ്റിയതെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂർ ജാമ്യ ഹർജിയില്‍ പറഞ്ഞതെന്നും മംഗളത്തിന്റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്.

സായിശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകരില്‍ നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സാക്ഷികളെന്ന രീതിയിലായിരിക്കും മൊഴിയെടുക്കല്‍. ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്ന് കഴിഞ്ഞ ദിവസം കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട കോടതി രേഖകൾ ചോർന്നു എന്ന ആരോപണത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തു കൊണ്ടാണെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ മാർച്ച് മൂന്നിന് അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. എന്നാല്‍ പിന്നീട് എന്തുണ്ടായെന്നും ചോദിച്ച രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും ദിലീപിന്‍റെ ഫോണിലേത് രഹസ്യ രേഖകൾ അല്ലെന്നും കോടതി ആവർത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button