24.6 C
Kottayam
Friday, June 5, 2026

‘നീ ഇനി ഹിന്ദി സിനിമയില്‍ ജോലി ചെയ്യില്ല, അവിടുത്തെ ശക്തര്‍ തീരുമാനിച്ചു’ അനുഭവം പറഞ്ഞ് വിവേക് ഒബ്റോയ്

Must read

മുംബൈ:കരിയറിന്‍റെ തുടക്കത്തില്‍ സിനിമാലോകത്തുനിന്ന് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ബോളിവുഡ് താരം വിവേക് ഒബ്റോയ് മുന്‍പും സൂചിപ്പിച്ചിട്ടുണ്ട്. 2003 ല്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിവേക് ആരോപിച്ചിരുന്നു.

ഐശ്വര്യ റായിയുമായി ആ സമയത്ത് ഉണ്ടായിരുന്ന ബന്ധത്തിന്‍റെ പേരിലാണ് അതെന്നും വിവേക് പറഞ്ഞിരുന്നു. ഇതോടെ ഹിന്ദി സിനിമയില്‍ തന്‍റെ അവസരങ്ങള്‍ പൊടുന്നനെ കുറഞ്ഞെന്നാണ് വിവേക് പലപ്പോഴായി പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ജീവിതത്തില്‍ നേരിട്ട അനുഭവത്തെക്കുറിച്ച് വീണ്ടും ഒരു പൊതുവേദിയില്‍ പറഞ്ഞിരിക്കുകയാണ് വിവേക് ഒബ്റോയ്.

ലണ്ടനില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കവെയാണ് വിവേക് ഒബ്റോയ് സ്വന്തം അനുഭവം പറഞ്ഞത്. “കരിയറില്‍ എനിക്ക് ഒരുപാട് വിജയങ്ങളും പുരസ്‍കാരങ്ങളൊക്കെ ലഭിക്കുന്ന സമയമായിരുന്നു. പെട്ടെന്ന് കാര്യങ്ങള്‍ പാടെ മാറി. കാരണം ഹിന്ദി സിനിമയിലെ ശക്തരായ ചിലര്‍ തീരുമാനിച്ചു

നിനക്കിനി ഇവിടെ ജോലി ചെയ്യാനാവില്ലെന്ന്. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും. എനിക്ക് വലിയ സംഘര്‍ഷവും വേദനയും ദേഷ്യവുമൊക്കെ തോന്നി ആ സമയത്ത്. ഞാന്‍ ഒരു ഇരയായി മാറിയെന്ന് എനിക്ക് തോന്നി. എന്താണ് ചെയ്യേണ്ടതെന്നും എനിക്ക് അറിയില്ലായിരുന്നു”, വിവേക് ഒബ്റോയ് പറയുന്നു.

- Advertisement -

“എന്‍റെ അമ്മയാണ് എന്‍റെ ഹീറോ. മറ്റൊരാളുടെ ഹീറോ ആവാന്‍ ശ്രമിക്കൂ എന്നാണ് അമ്മ എന്നോട് പറഞ്ഞത്. ഒരു വിജയിയായി അപ്പോള്‍ സ്വയം അനുഭവപ്പെടുമെന്നും”. മനുഷ്യക്കടത്തില്‍ അകപ്പെട്ട പെണ്‍കുട്ടികളെ രക്ഷപെടുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്ന പദ്ധതിയായ, താന്‍ കൂടി ഉള്‍പ്പെട്ട പ്രോജക്റ്റ് ദേവി (ഡെവലപ്മെന്‍റ് ആന്‍റ് എംപവര്‍മെന്‍റ് ഓഫ് വൃന്ദാവന്‍ ഗേള്‍ഡ് ഇനിഷ്യേറ്റീവ്) യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് സ്വന്തം അനുഭവം വിവേക് ഉദാഹരിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week