EntertainmentKeralaNews

“നീ എന്‍ ഉലകഅഴകി”..! നയന്‍താരയുടെ സ്‌റ്റൈലിഷ് ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‌നേഷ്

ചെന്നൈ:നയന്‍താരയുടേയും വിഘ്‌നേഷിന്റേയും സ്‌പെയിനില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മാറുന്നത്. ഇപ്പോഴിതാ നയന്‍താരയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. നീ എന്‍ ഉലക അഴകിയേ… ഉന്നൈല്‍ പോല്‍ ഒരുത്തി ഇല്ലയേ.. എന്ന് കുറിച്ചാണ് നയന്‍സിന്റെ ഫോട്ടോകള്‍ വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്.

ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെനയന്‍സിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയായിരുന്നു. സ്‌പെയിനില്‍ നിന്ന് താരങ്ങള്‍ ഇതിന് മുന്‍പത്തെ ദിവസങ്ങളില്‍ പങ്കുവെച്ച ഫോട്ടോകളും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. റൊമാന്റിക്ക് ആയി ഇരുവരും പോസ് ചെയ്ത ഫോട്ടോകള്‍ ഒരു സിനിമാ ഗാനരംഗത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളായിരുന്നു.. സൂപ്പര്‍ ടാലന്റഡ് സ്പാനിഷ് ഫോട്ടോഗ്രാഫറായ കെല്‍മി ബില്‍ബോ ആണ് താരങ്ങളുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നത്.

ഇവരെ വിക്കി എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. സിനിമാ തിരക്കുകള്‍ക്ക് അവധി കൊടുത്ത് സ്‌പെയ്‌നില്‍ അവധി ദിനങ്ങള്‍ ആഘോഷമാക്കുന്ന ഇവരുടെ വിശേഷങ്ങള്‍ വിഘ്‌നനേഷ് തന്നെ ആരാധകരെ അറിയിക്കുന്നുണ്ട്. പാപ്പരാസികളില്‍ നിന്ന് ഫ്രീയായി സ്‌പെയിനില്‍ പാറിപ്പറന്ന് നടക്കുകയാണ് വിഘ്‌നേഷും നയന്‍താരയും.

ഒരുപാട് നാളുകള്‍ക്ക് ശേഷം കാത്തിരുന്ന് നടന്ന താര വിവാഹം ആയിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം..സിനിമാ ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ഒരു പ്രൗഢി നിറഞ്ഞ വിവാഹ ചടങ്ങ് തന്നെ ആയിരുന്നു അത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button