24.4 C
Kottayam
Tuesday, June 9, 2026

നീ എന്റെ കമ്മലുകളും ലിപ്സ്റ്റികും എടുക്കുമ്പോൾ എനിക്കു ദേഷ്യവരുന്ന പോലെ നിന്റെ ഷോട്സ് ഞാൻ അണിയുന്നത് നിനക്കും ഇഷ്ടമല്ലായിരുന്നു; സഹോദരിയ്ക്ക് പിറന്നാളാശംസകളുമായി നമിത

Must read

കൊച്ചി:2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത പ്രമോദ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. യുവനടിമാരില്‍ ശ്രദ്ധേയായ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സഹോദരി അകിതയ്ക്കു പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുളള കുറിപ്പാണ് നമിത പങ്കുവച്ചിരിക്കുന്നത്. അകിതയുടെ 22-ാം പിറന്നാളാണിന്ന്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് കൊണ്ട് എത്തുന്നത്.

കുറിപ്പ് ഇങ്ങനെ

“അമ്മ ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്.നാലു വയസ്സു മാത്രമുള്ള ഞാൻ അന്ന് ഒരു കുഞ്ഞ് അനുജനെയാണ് സ്വപ്നം കണ്ടത്. പക്ഷെ എന്റെ പ്രതീക്ഷകൾക്കും വിപരീതമായാണ് സംഭവിച്ചത്. നീ ആദ്യ ചുവടുകൾ വച്ച് തുടങ്ങിയപ്പോഴാണ് നിന്നെ ഞാൻ അടുത്തറിയാൻ തുടങ്ങിയത്.

- Advertisement -

അന്നുമുതൽ, നമ്മുടെ ബന്ധം അനുദിനം വളർന്നുകൊണ്ടിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സന്തോഷകരവുമായ ഘട്ടങ്ങളിൽ നമ്മൾ തുണയായി നിന്നു. ടിവി റിമോട്ട്, ചിക്കൻ ലെഗ് പീസ് എന്നിവയ്ക്കു വേണ്ടി തല്ലുകൂടിയും നിന്റെ യു കെ ലൈഫിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്പ്ലോഡ് ചെയ്യാനും ഞാൻ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.

- Advertisement -

അമ്മയും അച്ഛനും പല കാര്യങ്ങൾക്കും നമ്മളെ കൈയ്യോടെ പിടികൂടിയപ്പോഴും പരസ്പരം താങ്ങായി നിന്നു. നീ യു കെയിൽ പോയ ശേഷം എന്റെ വാർഡ്രോബിൽ ഒന്നും തന്നെയില്ലെന്ന് വേണം പറയാൻ, കാരണം ഷെയർ ചെയ്തായിരുന്നല്ലോ നമ്മൽ വസ്ത്രങ്ങൾ ധരിച്ചിരുന്നത്.

- Advertisement -

നീ എന്റെ കമ്മലുകളും ലിപ്സ്റ്റികും എടുക്കുമ്പോൾ എനിക്കു ദേഷ്യവരുന്ന പോലെ നിന്റെ ഷോട്സ് ഞാൻ അണിയുന്നത് നിനക്കും ഇഷ്ടമല്ലായിരുന്നു. യു കെയിൽ പഠിക്കാൻ പോകുന്നതും അവിടെ ജീവിതം നയിക്കുന്നതും എന്നും നിന്റെ സ്വപ്നമായിരുന്നു. നീ ഉയരങ്ങൾ കീഴടക്കുന്നതു കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ട്”നമിത കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

Popular this week