25.5 C
Kottayam
Saturday, June 6, 2026

സംവിധായകനെ കുറ്റം പറയാന്‍ പറ്റില്ല, ഈ ചിത്രമൊക്കെ കണ്ട് വിജയിപ്പിക്കുന്ന സമൂഹമാണ് കുറ്റക്കാര്‍: ഖുശ്ബു

Must read

ഹൈദരാബാദ്: നടിയും ബിജെപി നേതാവുമായ  ഖുശ്ബു സുന്ദർ അനിമല്‍ സിനിമയ്ക്കെതിരെ രംഗത്ത്. 
ടിവി9 സമ്മിറ്റില്‍  സംസാരിക്കവെയാണ് ദേശീയ വനിത കമ്മീഷന്‍‍ അദ്ധ്യക്ഷ കൂടിയായ ഖുശ്ബു ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്. അനിമൽ പോലുള്ള സിനിമകളുടെ വിജയത്തെ കുറിച്ച് ചോദിച്ചപ്പോൾ സിനിമ കാണരുതെന്ന് തന്‍റെ പെൺമക്കൾ മുന്നറിയിപ്പ് നൽകിയതായി  ഖുശ്ബു വെളിപ്പെടുത്തി. 

സന്ദീപ് റെഡ്ഡി വംഗയുടെ രൺബീർ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ അഭിനയിച്ച അനിമൽ  താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഖുശ്ബു സംഭാഷണം ആരംഭിച്ചത്. “എന്നാൽ ദേശീയ വനിതാ കമ്മീഷൻ അംഗമെന്ന നിലയിൽ, പീഡനം, വൈവാഹിക ബലാത്സംഗം, മുത്തലാഖ് തുടങ്ങിയ നിരവധി കേസുകൾ ഞാൻ കണ്ടിട്ടുണ്ട്. അനിമൽ പോലുള്ള സ്ത്രീവിരുദ്ധ സിനിമകള്‍ വരുന്നതും. അവ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ ചിത്രങ്ങളിലൊന്നായി മാറുന്നതും അത് വിജയിപ്പിക്കുന്ന ആളുകളുടെ മാനസികാവസ്ഥ കാരണമാണ്. അതിനെക്കുറിച്ച് നാം ചിന്തിക്കണം. 

സിനിമ സംവിധാനം ചെയ്ത സന്ദീപിനെ കുറ്റപ്പെടുത്താൻ പറ്റില്ല പകരം അത് കണ്ട ആളുകളുടെ ഉത്തരവാദിത്തമാണ് അതെന്ന് ഖുശ്ബു പറഞ്ഞു. “കബീർ സിങ്ങും അർജുൻ റെഡ്ഡിയുമെല്ലാം പ്രശ്നമുള്ള ചിക്രങ്ങളാണ്. പക്ഷേ, ഞാൻ സംവിധായകനെ കുറ്റപ്പെടുത്തുന്നില്ല. കാരണം അദ്ദേഹത്തിന്‍റെ നിലയില്‍ ആലോചിച്ചാല്‍ ചിത്രം വിജയമാണ്. സമൂഹത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ സിനിമയിൽ കാണിക്കുന്നത് എന്നാണ് അയാളുടെ വാദം. നമ്മൾ സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നിട്ടും ആളുകൾ അത്തരം സിനിമകൾ കാണുന്നു. 

എൻ്റെ പെൺകുട്ടികൾ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അതെന്താണെന്നറിയാൻ അവർ ആഗ്രഹിച്ചതിനാൽ അവർ അത് കണ്ടു. അവർ തിരികെ വന്ന് പറഞ്ഞു, ‘അമ്മ ദയവായി സിനിമ കാണരുത്.’ അത്തരം സിനിമകൾക്ക് ആവർത്തിച്ചുള്ള പ്രേക്ഷകർ ഉള്ളപ്പോൾ നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നത്” – ഖുശ്ബു ചോദിച്ചു. 

- Advertisement -

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് 2023 ഡിസംബര്‍ 1ന് ഇറങ്ങിയ അനിമല്‍ ബോക്സോഫീസില്‍ 900 കോടിയോളം നേടിയിരുന്നു. ചിത്രം ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week