25.5 C
Kottayam
Friday, June 5, 2026

കലാപകാരികളെ അവർ ന്യായികരിക്കുന്നു; ആക്രമണത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി; ഇനി ചൂരൽ പ്രയോഗം മാത്രമാണ് ഏക രക്ഷ; മുർഷിദാബാദിലെ സംഘർഷത്തിൽ പ്രതികരിച്ച് യോഗി ആദിത്യനാഥ്

Must read

ലക്നൗ: വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ മുർഷിദാബാദിൽ കലാപം അതിരൂക്ഷമായി തുടരുകയാണ്. ഇപ്പോൾ കലാപകാരികൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാൾ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ഥിതിഗതികൾ വഷളാകുമ്പോൾ നിശബ്ദത പാലിക്കുകയാണെന്നും, ആരോപിച്ചു, ഇനി വടി പ്രയോഗം മാത്രമാണ് ലഹളക്കാർക്കുള്ള ഏക ചികിത്സ എന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു.

'ബംഗാൾ കത്തുന്നു, എന്നിട്ടും മുഖ്യമന്ത്രി നിശബ്ദയാണ്, കലാപകാരികളെ ‘സമാധാന ദൂതന്മാർ’ എന്ന് വിളിക്കുന്നു. എന്നാൽ ബലം മാത്രം മനസ്സിലാക്കുന്നവർ വാക്കുകൾക്ക് ചെവികൊടുക്കില്ല. മതേതരത്വത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ കലാപകാരികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി. കഴിഞ്ഞ ഒരാഴ്ചയായി മുർഷിദാബാദ് മുഴുവൻ കത്തിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും സർക്കാർ മൗനം പാലിക്കുന്നു.

പ്രദേശത്തെ ന്യൂനപക്ഷ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിച്ചതിന് ജുഡീഷ്യറിക്ക് ഞാൻ നന്ദി പറയുന്നു. മുർഷിദാബാദിലെ കലാപത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നു. സമാജ്‌വാദി പാർട്ടിയും നിശബ്ദമാണ്. അക്രമത്തെ അപലപിക്കുന്നതിനുപകരം അവർ പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത് അദ്ദേഹം വ്യക്തമാക്കി.

വഖഫ് ഭേദഗതി നിയമം പാസാക്കിയതിന് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും യോഗി ആദിത്യനാഥ് പ്രശംസിച്ചു. വഖഫ് ഭേദഗതി നിയമം പാസാക്കി പാവപ്പെട്ടവരുടെ ഭൂമി കൊള്ളയടിക്കുന്നത് അവസാനിപ്പിച്ച പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടും ഞങ്ങൾ നന്ദിയുള്ളവരാണ്. ഇനി, വീണ്ടെടുക്കപ്പെട്ട ഭൂമി ആശുപത്രികൾ, പാവപ്പെട്ടവർക്ക് വീടുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week