27.4 C
Kottayam
Thursday, June 4, 2026

അസമയത്ത് ഫോൺവിളി, അശ്ലീലസന്ദേശം; പോലീസുകാരനെതിരേ ഗുണ്ടാനേതാവായ സ്ത്രീയുടെ പരാതി

Must read

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥൻ അശ്ലീലച്ചുവയോടെ സന്ദേശമയക്കുന്നതായി ഗുണ്ടാനേതാവായ സ്ത്രീയുടെ പരാതി. ബെംഗളൂവിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ യശസ്വിനി എന്ന യശസ്വിനി ഗൗഡ(47)യാണ് പോലീസ് ഇൻസ്‌പെക്ടറായ പാപ്പണ്ണയ്‌ക്കെതിരേ ബെംഗളൂരു കമ്മീഷണർ ഓഫീസിൽ പരാതി നൽകിയത്. യശസ്വിനിയുടെ പരാതിയിൽ ജയനഗർ എസിപി പ്രാഥമികാന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവിൽ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന ക്രിമിനലാണ് യശസ്വിനി ഗൗഡ. പോലീസ് ഇൻസ്‌പെക്ടറായ പാപ്പണ്ണ നിരന്തരം ഫോണിൽ സന്ദേശമയച്ച് ശല്യപ്പെടുത്തുകയാണെന്നാണ് ഇവരുടെ പരാതി. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും പതിവാണെന്നും പരാതിയിൽ പറയുന്നു. ഇതിനുപുറമേ ദിവസവും രാവിലെയും രാത്രിയും ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും വീട്ടിലേക്ക് വരാൻ താത്പര്യമുണ്ടെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.

- Advertisement -

ഇൻസ്‌പെക്ടറായ പാപ്പണ്ണ ‘പാപ്പു’ എന്ന് വിളിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും യശസ്വിനി ആരോപിച്ചു. ‘ഐ ലവ് യൂ’ എന്ന് സന്ദേശമയച്ചതായും ഇതിനൊപ്പം അശ്ലീലച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്നും ഇവർ പരാതിയിൽ പറയുന്നു.

- Advertisement -

ഇൻസ്‌പെക്ടർ പാപ്പണ്ണ തനിക്കെതിരേ നേരത്തേ ചില വ്യാജ കേസുകൾ രജിസ്റ്റർചെയ്തതായും യശസ്വിനി ഗൗഡ ആരോപിക്കുന്നുണ്ട്. ഇൻസ്‌പെക്ടർക്കെതിരേ നേരത്തേ പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും യശസ്വിനി പറഞ്ഞു. ഇൻസ്‌പെക്ടർ അയച്ച വിവിധ സന്ദേശങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

- Advertisement -

ബെംഗളൂരുവിലെ കുപ്രസിദ്ധ ക്രിമിനലാണ് യശസ്വിനി ഗൗഡ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസിലാണ് യശസ്വിനി ഗൗഡ അവസാനം അറസ്റ്റിലായത്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഗുണ്ടാആക്ടും യശസ്വിനിക്കെതിരേ ചുമത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week