26 C
Kottayam
Saturday, June 6, 2026

കന്നി ടെസ്റ്റില്‍ സെഞ്ചുറി,അരങ്ങേറ്റം ഗംഭീരമാക്കി യശസ്വി ജയ്‌സ്വാള്‍,ഇന്ത്യ ശക്തമായ നിലയില്‍

Must read

ഡൊമിനിക്ക: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി രാജ്യാന്തര ക്രിക്കറ്റിലേക്ക് യശസ്വി ജയ്സ്വാളിന്‍റെ രാജകീയ വരവ്. ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ 215 പന്തില്‍ നിന്നാണ് 21കാരനായ ജയ്സ്വാള്‍ മൂന്നക്കം കണ്ടത്. വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സ് പിന്തുടരുന്ന ഇന്ത്യ യശസ്വി ജയ്സ്വാള്‍-രോഹിത് ശർമ്മ എന്നിവരുടെ തകരാത്ത ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ 71 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 213 റണ്‍സ് നേടിക്കഴിഞ്ഞു. ഇന്ത്യക്ക് ഇപ്പോള്‍ 63 റണ്‍സിന്‍റെ ലീഡുണ്ട്. 

വെസ്റ്റ് ഇന്‍ഡീസിന്‍റെ 150നെതിരെ 80/0 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ 104 പന്തില്‍ ഫിഫ്റ്റി തികച്ച യശസ്വി ജയ്സ്വാളിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശർമ്മ കൂടി അമ്പത് പിന്നിട്ടതോടെ രണ്ടാംദിനം ആദ്യ സെഷന്‍ പൂർത്തിയാകുമ്പോള്‍ ഇന്ത്യ 146/0 (55) എന്ന ശക്തമായ നിലയിലെത്തി.

രണ്ടാം സെഷനിന്‍റെ തുടക്കത്തില്‍ തന്നെ ഇരുവരും ടീമിന് ലീഡ് സമ്മാനിച്ചു. ജയ്സ്വാള്‍-രോഹിത് ഷോയില്‍ മികച്ച ലീഡ് ലക്ഷ്യമാക്കി കുതിക്കുകയാണ് ഇപ്പോള്‍ ടീം ഇന്ത്യ. രോഹിത് ശർമ്മ സെഞ്ചുറിക്ക് അരികെ നില്‍ക്കുന്നു. 

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 64.3 ഓവറില്‍ 150 റണ്‍സില്‍ പുറത്താവുകയായിരുന്നു. 24.3 ഓവറില്‍ 60 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം.

- Advertisement -

ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അശ്വിന്‍ 700 വിക്കറ്റ് തികച്ചു. മറ്റൊരു സ്പിന്നർ രവീന്ദ്ര ജഡേജ 14 ഓവറില്‍ 26 റണ്ണിന് മൂന്നും പേസർമാരായ മുഹമ്മദ് സിറാജ് 12 ഓവറില്‍ 25 റണ്ണിനും ഷർദുല്‍ താക്കൂർ 7 ഓവറില്‍ 15 റണ്ണിനും ഓരോ വിക്കറ്റും നേടി. ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ജയ്ദേവ് ഉനദ്കട്ടിന് വിക്കറ്റൊന്നും നേടാനായില്ല.  

- Advertisement -

വിന്‍ഡീസ് ബാറ്റർമാരില്‍ അരങ്ങേറ്റം മത്സരം കളിക്കുന്ന ഇരുപത്തിനാലുകാരന്‍ എലിക് എഥാന്‍സേയാണ്(99 പന്തില്‍ 47) ടോപ് സ്കോറർ. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റ് 20 ഉം ടാഗ്നരെയ്ന്‍ ചന്ദർപോള്‍ 12 ഉം റെയ്മന്‍ റീഫർ 2 ഉം ജെർമെയ്‍ന്‍ ബ്ലാക്ക്‍വുഡ് 14 ഉം ജോഷ്വ ഡിസില്‍വ 2 ഉം ജേസന്‍ ഹോള്‍ഡർ 18 ഉം അല്‍സാരി ജോസഫ് 4 ഉം കെമാർ റോച്ച് 1 ഉം ജോമെല്‍ വാരിക്കന്‍ 1 ഉം റകീം കോണ്‍വാള്‍ 19* ഉം റണ്‍സെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week