27.6 C
Kottayam
Thursday, June 4, 2026

ചുളിവുകളും സ്ട്രെച്ച് മാർക്കും അനാവൃതം, ചിത്രങ്ങളുമായി നമിത പ്രമോദ്

Must read

കൊച്ചി:ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ഇന്ന് നിരന്തരം പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ബോഡി ഷെയ്മിങ് ഏറ്റവും കൂടുതല്‍ നേരിടുന്ന സിനിമാ താരങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതും. സമീറ റെഡ്ഡി മുതല്‍ മഞ്‍ജിമ മോഹൻ വരെ താന്‍ നേരിട്ടിട്ടുള്ള ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ യുവ നടി നമിത പ്രമോദും ബോഡി പോസിറ്റിവിറ്റി സൂചിപ്പിക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 

തന്‍റെ ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് നമിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കാറിനുള്ളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്‍റെ പോസ്റ്റ്.  നമിതയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എങ്ങനെയിരുന്നാലും സ്വന്തം ശരീരത്തെ സ്നേഹിക്കുക എന്നും ഏതു ലുക്കിലും നമിത സുന്ദരിയാണെന്നുമൊക്കെ ആണ് ആരാധകരുടെ കമന്‍റുകള്‍.

അടുത്തിടെ ലൈം ഗ്രീന്‍ സാരിയില്‍ മനോഹരിയായിരിക്കുന്ന നമിതയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമിത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്ലെയിന്‍ ഗ്രീന്‍ സില്‍ക്ക് സാരിയോടൊപ്പം ഹെവി വര്‍ക്കുള്ള പിങ്ക് ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. ഹെവി കമ്മലും മോതിരവും മാത്രമായിരുന്നു ആക്സസറീസ്. ഈ ലുക്കിലുള്ള ചിത്രങ്ങള്‍ അടങ്ങിയ ഒരു റീല്‍സും താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

- Advertisement -

- Advertisement -

അതേസമയം, കുട്ടിക്കാലത്ത് വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛന് നമിതയും അനുജത്തിയും ചേര്‍ന്നെഴുതിയ കത്ത് താരം കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കത്ത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല അച്ഛനേയും അമ്മയേയും ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവതികളാണെന്നും നമിത പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week