പാരിസ്: ഗുസ്തി താരം അന്തിം പംഘലും സഹോദരിയും സഹോദരനും പാരിസ് ഇന്ത്യക്ക് വലിയ നാണക്കേടായി. അന്തിം പംഘലിന്‍റെ സഹോദരി നിഷ ഒളിംപിക്സ് വില്ലേജിൽ കടന്നുകയറിയത് വലിയ പ്രശ്നമായിട്ടുണ്ട്. ഇക്കാര്യത്തിൽ പാരിസ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അന്തിം പംഘലിനെ ചോദ്യം ചെയ്യാനായി പാരിസ് പൊലീസ് വിളിപ്പിച്ചെന്നാണ് വിവരം. അന്തിമിന്‍റെ അക്രഡിറ്റേഷൻ കാർഡ് ഉപയോഗിച്ച് സഹോദരി അകത്തുകയറിയതാണ് പ്രശ്നമായത്. ഗുസ്തിയിൽ അന്തിം പുറത്തായിരുന്നു.
ഒളിംപിക്സ് വില്ലേജിൽ കടന്നുകയറിയതിന് നിഷയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്തിമിന്‍റെ മൊഴി എടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് വിവരം. ഇതിനിടെ അന്തിമിന്റെ അക്രെഡിറ്റേഷനടക്കം റദ്ദാക്കിയിട്ടുണ്ട്. സഹോദരിയെ നിയമ വിരുദ്ധമായി ഒളിംപിക്സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി എടുത്തിരിക്കുന്നത്.
നിഷയെ പാരീസ് പൊലീസ് തടഞ്ഞുവച്ച ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. അന്തിമിന്റെ കാർഡ് ഉപയോഗിച്ച് ഉള്ളിൽ കയറാനായിരുന്നു ശ്രമമാണ് പൊലീസ് കണ്ടുപിടിച്ചത്. അന്തിമിന്റെ സഹോദരനും കുരുക്കിലാണ്. മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ കയ്യേറ്റം ചെയ്‌തെന്നാണ് സഹോദരനെതിരായ പരാതി.
സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാനായി ഇന്ത്യൻ ഒളിംപിക്സ് സംഘം പാരിസ് പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. അന്തിമിനെ ഉടൻ നാട്ടിലേക്ക് തിരിച്ചയക്കും.അന്തിം ഇന്നലെയും അനുവാദമില്ലാതെ വില്ലേജിന് പുറത്തുപോയെന്ന് സൂചനയുണ്ട്.