ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു; ഗിന്നസ് ബുക്കിലേക്ക് മീനാക്ഷി

ഫറോക്ക്: ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു എന്ന പേരുമായി ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ മീനാക്ഷിയും. ക്ഷീര കര്‍ഷകന്‍ ഫറോക്ക് കരുവന്‍തിരുത്തി സഹീദ മന്‍സിലില്‍ കെ എം മുഹമ്മദ് ബഷീറിന്റെ മീനാക്ഷിയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടാനായി കാത്തിരിക്കുന്നത്.

മൂന്നു വയസുകാരി മീനാക്ഷിയുടെ ഉയരം 76 സെന്റീമിറ്റര്‍ മാത്രമാണ്. ഫെബ്രുവരി 22നായിരുന്നു പ്രസവം. നിലവില്‍ ഈ വിഭാഗത്തില്‍ 90 സെന്റിമീറ്റര്‍ ഉയരമുള്ള വെച്ചൂര്‍ പശുവിനാണ് ഗിന്നസ് റെക്കാഡ്. ആന്ധ്രയിലെ പുങ്കാനൂര്‍ ഇനമാണ് മീനാക്ഷി. അര ലിറ്റര്‍ പാല്‍ മാത്രമാണ് ഒരു ദിവസം കിട്ടുന്നത്.

വാങ്ങുമ്പോള്‍ തന്നെ മീനാക്ഷി ഗര്‍ഭിണിയായിരുന്നു എന്ന് മുഹമ്മദ് പറയുന്നു. ഗിന്നസ് റെക്കാഡിന്റെ കാര്യത്തില്‍ മൂന്ന് മാസത്തിനകം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മീനാക്ഷി യൂണിവേഴ്സല്‍ റെക്കാഡിന് അര്‍ഹയായിട്ടുണ്ട്. ഇന്ന് വൈകിട്ട് സഹീദ മന്‍സിലില്‍ ഒരുക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമര്‍പ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News