25.5 C
Kottayam
Friday, June 5, 2026

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മലയാളി താരം എല്‍ദോസ് പോളിന് ചരിത്രനേട്ടം, ട്രിപ്പിള്‍ ജംപ് ഫൈനലില്‍

Must read

ഒറിഗോണ്‍: ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍. ലോക അത്‌ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍  ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ് പോള്‍ ഇന്ന് സ്വന്തമാക്കിയത്.

യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ ദൂരം താണ്ടിയാണ് എല്‍ദോസ് പോള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയില്‍ മത്സരിച്ച എല്‍ദോസ് ആറാമതയാണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച താരങ്ങളില്‍ പന്ത്രണ്ടാമനായാണ് എല്‍ദോസ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചത്. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ താണ്ടിയ 16.99 മീറ്ററാണ് എല്‍ദോസിന്‍റെ ഏറ്റവും മികച്ച ദൂരം.

വിസ പ്രശ്നങ്ങള്‍ കാരണം ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് എല്‍ദോസിന് യുഎസിലെ യൂജിനിലെത്താനായത്. എന്നിട്ടും മികച്ച പ്രകടനവുമായി എല്‍ദോസ് ഫൈനലിലെലെത്തി. ഞായറാഴ്ച ഇന്ത്യന്‍സമയം രാവിലെ 6.50നാണ് ട്രിപ്പിള്‍ ജംപ് ഫൈനല്‍.

എല്‍ദോസിനൊപ്പം ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച അബ്ദുള്ള അബൂബക്കറിനും പ്രവീണ്‍ ചിത്രവേലിനും ഫൈനലിന് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ പ്രവീണ്‍ ചിത്രവേല്‍ 16.49 മീറ്ററും അബ്ദുള്ള അബൂബക്കര്‍ 16.45 മീറ്ററുമാണ് ചാടിയത്. ചിത്രവേല്‍ ഗ്രൂപ്പ് എയില്‍ എട്ടാമതും ആകെ മത്സരിച്ചവരില്‍ പതിനേഴാമതുമായപ്പോള്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അബ്ദുള്ള അബൂബക്കര്‍ പത്താമതും ആകെ മത്സരിച്ച താരങ്ങളില്‍ പത്തൊമ്പതാമതും ആയാണ് ഫിനിഷ് ചെയ്തത്. 17.05 മീറ്റര്‍ ദൂരം ചാടുന്നവരോ മികച്ച പന്ത്രണ്ട് സ്ഥാനക്കാരോ ആണ് ഫൈനലിലേക്ക് യോഗ്യത നേടുക.

- Advertisement -

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്  ചരിത്രത്തിലെ ഏറ്റവും മികച്ച പ്രടനമാണ് ഇത്തവണ ഇന്ത്യ നടത്തിയത്. ജാവലിന്‍ ഫൈനലിലെത്തിയ നീരജിനും രോഹിതിനും പുറമെ പുറമെ മലയാളി താരങ്ങളായ എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപിലും, ശ്രീശങ്കര്‍ ലോങ് ജംപിലും ഫൈനലിലത്തി. സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്‌ലെയും വനിതാ ജാവലിനില്‍ അന്നു റാണിയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ നീരജില്‍ നിന്നാണ് രാജ്യം ഉറപ്പായ ഒരു മെഡല്‍ പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week