26.7 C
Kottayam
Monday, May 6, 2024

പെയിന്റിങ് ജോലിക്കിടെ വാട്ടർ ഗണ്ണിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Must read

ഗുരുവായൂർ: പെയിന്റിങ് ജോലിക്കിടെ വാട്ടർ ഗണ്ണിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ഗുരുവായൂർ എരങ്ങത്തയിൽ പറമ്പിൽ കോറോട്ട് വീട്ടിൽ ശ്രീജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള വീട്ടിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. സൺഷെയ്ഡിൽ നിന്നുകൊണ്ട് വാട്ടർ ഗൺ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ആക്ട്‌സ് പ്രവർത്തകർ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രേഷ്മ(ആശാ വർക്കർ). മക്കൾ:രുദ്ര തീർത്ഥ, ധ്രുവ തീർത്ഥ. സംസ്‌കാരം ബുധനാഴ്ച.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week