KeralaNews

‘സ്വകാര്യ മേഖലയിൽ വര്‍ക്ക് ഫ്രം ഹോം, സർക്കാർ ജീവനക്കാർക്ക് റൊട്ടേഷന്‍ ക്രമത്തില്‍ വര്‍ക്ക് ഫ്രം ഹോം’; മുഖ്യമന്ത്രി

തിരുവനന്തപുരം:സ്വകാര്യ മേഖലയിൽ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണമെന്നും, സര്‍ക്കാര്‍ ജീവനക്കാരില്‍ അമ്പത് ശതമാനം ഉദ്യോഗസ്ഥര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജില്ലാ കളക്ടര്‍മാര്‍ അതത് ജില്ലയില്‍ ലഭ്യമാകുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഓരോ പ്രദേശത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഇതോടൊപ്പം തന്നെ സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. ഇത് ഉറപ്പുവരുത്താനായി ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ സ്ഥാപന മേധാവികളുമായി ബന്ധപ്പെടുകയും ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓഫീസുകള്‍ക്ക് ഏപ്രിൽ 24 ശനിയാഴ്ച അവധി നല്‍കുകയാണ്. അതേസമയം, ആ ദിവസം നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല. ഏപ്രില്‍ 24,25 തിയതികളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാവുക’. മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button