24 C
Kottayam
Sunday, June 7, 2026

മഴവിൽ ​ഗോളുമായി അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ,വൈറലായി വീഡിയോ

Must read

പാരീസ്: യൂറോപ ലീ​ഗിൽ മഴവിൽ ​ഗോളുമായി അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മനോ​ഹരമായ ​ഗോൾ എന്നാണ് ആരാധകർ വാഴ്ത്തുന്നത്. പ്ലേ ഓഫ് സെക്കൻഡ് ലെ​ഗിൽ ഫ്രഞ്ച് ക്ലബ് നാന്റസിനെതിരെയുള്ള മത്സരത്തിൽ അഞ്ചാം മിനിറ്റിലായിരുന്നു മഴവിൽ ​ഗോൾ പിറന്നത്.

നാന്റസ് പ്രതിരോധ നിരയുടെ പിഴവിൽ നിന്നായിരുന്നു തുടക്കം. പന്ത് റാഞ്ചിയെടുത്ത നിക്കോളോ ഫാ​ഗിയോലി ബോക്സിന് പുറത്തുനിൽക്കുകയായിരുന്ന മരിയക്ക് നൽകി. ബോക്സിന്റെ വലതുമൂലയിൽ നിന്ന് ഒന്നാം ടച്ചിൽ മരിയയുടെ മാസ്മരിക കിക്ക് ​ഗോളിയെ കാഴ്ചക്കാരനാക്കി വളഞ്ഞ് വലയിൽ തുളച്ചുകയറി.

ആയിരക്കണക്കിന് പേരാണ് ​ഗോളിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. മരിയയുടെ കരിയറിലെ മികച്ച ​ഗോളെന്നും അഭിപ്രായ‌മുയർന്നു. ഇതുപോലൊരു ​ഗോൾ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നും ആരാധകർ വിലയിരുത്തി. 

- Advertisement -

മത്സരത്തിൽ ഡി മരിയ ഹാട്രിക് ​ഗോൾ നേടി. യുവന്റസിന് വേണ്ടി ആദ്യമായാണ് താരം ഹാട്രിക് നേടുന്നത്. 20ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി‌ ​ഗോളാക്കിയതിന് പിന്നാലെ രണ്ടാം പകുതിയിൽ 78ാം മിനിറ്റിലും ​ഗോൾ നേടിയാണ് ഹാട്രിക് പൂർത്തിയാക്കിയത്. ആദ്യപാദത്തിൽ ഇരുടീമും ഓരോ ​ഗോൾ വീതം സമനിലയിലായിരുന്നു.

- Advertisement -

രണ്ടാം പാദത്തിൽ ഏകപക്ഷീയമായ മൂന്ന് ​ഗോളുകൾക്കാണ് നാന്റസിനെ യുവന്റസ് തോൽപ്പിച്ചത്. 4-1ന്റെ അ​ഗ്ര​ഗേറ്റ് സ്കോറോടെ യുവന്റ് പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. ലോകകപ്പിലും മിന്നുന്ന പ്രകടനാണ് താരം കാഴ്ചവെച്ചത്. ഫൈനലിൽ ഫ്രാൻസിനെതിരെ ​ഗോൾ നേടി കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week