‘എനിക്കെന്റെ ബോചെ യെ കാണണം’; ബോബി ചെമ്മണ്ണൂരിനെ കാണാന്‍ കഴിയാത്തതില്‍ മനം നൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: ബോബി ചെമ്മണ്ണൂരിനെ കാണാന്‍ കഴിയാത്തതില്‍ മനം നൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന് വിദേശ നിര്‍മിത ബോട്ട് നല്‍കുന്നതിനായി ബോചെ എത്തിയ ചടങ്ങിനിടെയായിരുന്നു യുവതിയുടെ ആത്മഹത്യാശ്രമം. കടുത്ത ആരാധികയായിരുന്ന യുവതി ഏറെ നാളുകളായി ബോബി ചെമ്മണ്ണൂരിന്റെ ബോചെയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കക്കയത്ത് കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ബോചെ എത്തുമെന്നറിഞ്ഞ് ആരാധികയായ യുവതി രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, ബോചെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന്, നിരാശയിലായ യുവതി പുഴയില്‍ ചാടുകയായിരുന്നു.

അമീന്‍ റസ്‌ക്യു ടീം യുവതിയെ ഉടന്‍ തന്നെ കരക്കെത്തിയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് ബോചെ യുവതിയുടെ അടുത്തെത്തി ആശ്വസിപ്പിച്ചു. നിരാശയും ആത്മഹത്യയും ഒന്നിനും പരിഹാരമല്ലെന്നു പറഞ്ഞ് യുവതിയെ ഉപദേശിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News