കണ്ണൂര്‍: പയ്യന്നൂരിനടുത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. പെരിങ്ങോം പെരിന്തട്ട മീറയിലെ തൈക്കൂട്ടത്തില്‍ രാജുവിന്റെ ഭാര്യ ടെസ്സി(42)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു 2.30 ഓടെയാണു സംഭവം.
വീടിനു പിന്നിലെ പശുത്തൊഴുത്തിന് സമീപം നില്ക്കുമ്പോള് ആണ് ഇവര്‍ക്ക് മിന്നലേക്കുന്നത്. ഉടന്‍ തന്നെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് രാജു അരവഞ്ചാല്‍ പോസ്റ്റ് ഓഫിസിലെ മുന്‍ പോസ്റ്റ്മാനാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News