ആലപ്പുഴ: ആലപ്പുഴയില്‍ ചികില്‍സക്കായി ആശുപത്രിയില്‍ എത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. മുട്ടം പാട്ടുകാരന് വടക്കേതില്‍ രവീന്ദ്രന്റെ ഭാര്യ സൗമ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പനിയെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു.
എന്നാല്‍ പനി ഭേദമാകാതെ വന്നതോടെ ഇന്നലെ ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തി. ഇവിടെ എത്തിയ ഉടന്‍ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ആണ് ഇപ്പോള്‍ മൃതദേഹം. കൊവിഡ് പരിശോധന ഫലത്തിന് ശേഷമായിരിക്കും സംസ്കാരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News