തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നടത്തിയ പരാമര്‍ശത്തിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്ത്രീ മന്ത്രി ആയാല്‍ എന്തും പറയാം എന്ന മനോഭാവം ചിലര്‍ക്ക് ഉണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.
കേസെടുക്കുന്ന കാര്യം ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എം സി ജോസഫൈന്‍ പറഞ്ഞു. മുല്ലപ്പള്ളിയെപ്പോലൊരു രാഷ്ട്രീയ നേതാവ് ഇത്തരം അപക്വമായ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. രാഷ്ട്രീയമായി വിമര്‍ശിക്കാം, വിമര്‍ശനത്തിന് ആരും അതീതരല്ല എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
അതേസമയം ശൈലജയ്‌ക്കെതിരായ പരാമര്‍ശം വിവാദമാകുമ്പോഴും നിലപാട് മാറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോള്‍ കൊവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്നായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും തിരുത്താനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുല്ലപ്പളളി.