ഒറ്റപ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍! നൂറുകോടിയില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന നേട്ടം കൈവരിച്ച് യുവതി
ഭോപ്പാല്‍: ഒറ്റപ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ബറോദാ ഗ്രമത്തിലെ മൂര്‍ത്തിമാലി എന്ന യുവതി.
നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു ജനിച്ചത്. നൂറുകോടിയില്‍ ഒരാള്‍ക്ക് ഇത്തരമൊരു ഭാഗ്യം ലഭിക്കുക എന്ന് ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ പറഞ്ഞു.
എന്നാല്‍ പ്രസവം നടന്ന ഉടന്‍ രണ്ടു പെണ്‍കുട്ടികളും മരിച്ചത് ആശുപത്രിയെ ദുഖത്തിലാക്കി. ആണ്‍കുട്ടികള്‍ എന്‍.ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികളുടെ ശരീരഭാരം 500 മുതല്‍ 790 കി.ഗ്രാം വരെ ആയിരുന്നു. മരിച്ച പെണ്‍കുഞ്ഞുങ്ങളുടെ ശരീരഭാരം മറ്റുകുഞ്ഞുങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു എന്നും ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.