യുവാവിനെ നടുറോഡില്‍ വളഞ്ഞിട്ടു തല്ലി സ്ത്രീകള്‍; വധശ്രമത്തിന് കേസെടുത്തു

മറയൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള സ്ഥലതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് സ്ത്രീകളുടെ മര്‍ദനം. മറയൂര്‍ ബാബുനഗര്‍ സ്വദേശി മോഹന്‍രാജി(38)നാണ് പരിക്കേറ്റത്. മോഹന്‍രാജ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പള്ളനാട് സ്വദേശിനികളായ ജമുനാ(42), വൃന്ദ (40), ജയറാണി (42), ഷൈലജ (38) എന്നിവര്‍ക്കെതിരേ മറയൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

സ്ഥല അതിര്‍ത്തിയുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് ഫയല്‍ ചെയ്യാന്‍ സഹായിച്ചെന്ന പേരിലാണ് മോഹന്‍രാജിനെ സ്ത്രീകള്‍ മര്‍ദിച്ചതായി പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച കമ്മീഷന്‍ പള്ളനാട് എത്താനിരിക്കെയാണ് വിവരമറിഞ്ഞ് സ്ത്രീകള്‍ മോഹന്‍രാജിനെ കൈയില്‍ കരുതിയിരുന്ന വടികള്‍കൊണ്ട് മര്‍ദിച്ചത്. മര്‍ദിച്ചത് സ്ത്രീകളായതിനാല്‍ മറയൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്ത് ഇടുക്കി വനിതാ പോലീസിന് കേസ് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News