കോഴിക്കോട്: നെയ്യാറ്റിന്‍കരയിലേത് ആത്മഹത്യതന്നെയെന്ന് വനിതകമ്മീഷന്. പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിച്ചത് ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുതന്നെയാണ്. ഭാര്യയുടെ സമ്മതമില്ലാതെ അവരെക്കൂടി ഇക്കാര്യത്തിലേക്ക് കൂട്ടിപ്പിടിച്ചത് തെറ്റാണ്. ഇക്കാര്യത്തില്‍ മാധ്യമ വിചാരണ ഒഴിവാക്കണമെന്നും വനിതകമ്മീഷന് അംഗം അഡ്വ. എം.എസ് താര.
വിഷയം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം അന്വേഷിക്കണമെന്നും വനിതകമ്മീഷന് പറഞ്ഞു.മക്കളുടെ കണ്മുന്നില് രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്യുന്നത് കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതാണെന്നും എം.എസ് താര പറഞ്ഞു.
കോഴിക്കോട് ടൗണ്‍ഹാളില്‍ വനിതകമീഷന് അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അദാലത്തില്‍ 57 കേസുകളാണ് ആകെ പരിഗണിച്ചത്. എല്ലാം കോവിഡ് കാലത്ത് രജിസ്റ്റര്‍ ചെയ്തവയാണ്. രണ്ട് കേസുകള്‍ പരിഹരിച്ചു. 31 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. കോവിഡ് കാലമായതിനാല്‍ കേസുകള്‍ കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല.