26.2 C
Kottayam
Thursday, May 16, 2024

ബ്ലൗസിനെ ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം; യുവതി ജീവനൊടുക്കി

Must read

ഹൈദരാബാദ്: തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. വിജയലക്ഷ്മി(35) ആണ് മരിച്ചത്. ബ്ലൗസിനെ ചൊല്ലി ഭര്‍ത്താവുമായി ഇവര്‍ വഴക്കിട്ടിരുന്നു. ഇതിനു ശേഷം മുറിയില്‍ കയറി ഇവര്‍ ജീവനൊടുക്കുകയായിരുന്നു.

ഹൈദരാബാദിലെ ആംബര്‍പേട്ടിലെ ഗോല്‍നാക തിരുമല നഗറിലാണ് രണ്ടു മക്കള്‍ക്കൊപ്പം വിജയലക്ഷ്മിയും ഭര്‍ത്താവ് ശ്രീനിവാസും താമസിച്ചിരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി സാരിയും ബ്ലൗസും വിറ്റും വീട്ടില്‍ വസ്ത്രങ്ങള്‍ തയ്യല്‍ ചെയ്തുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസം ശ്രീനിവാസ് വിജയലക്ഷ്മിക്കു വേണ്ടി ബ്ലൗസ് തുന്നി നല്‍കിയിരുന്നു.

എന്നാല്‍ അത് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെടാഞ്ഞതിനാല്‍ ഇവര്‍ ശ്രീനിവാസുമായി വഴക്കുണ്ടാക്കി. താന്‍ പറയുന്ന രീതിയില്‍ ബ്ലൗസ് തുന്നി നല്‍കണമെന്ന് വിജയലക്ഷ്മി ആവശ്യപ്പെട്ടുവെങ്കിലും ശ്രീനിവാസ് അത് നിരസിച്ചു. ഇതേതുടര്‍ന്ന് കലഹം രൂക്ഷമായി. പിന്നീട് സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയുടെ വാതില്‍ അടച്ചിരിക്കുന്നതായി കണ്ടത്. അവര്‍ വിളിച്ചെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല.

പിന്നീട് ഇവര്‍ മുറിയുടെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ വിജയലക്ഷ്മിയെ അകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ശ്രീനിവാസ് എത്തിയെങ്കിലും മുറി അകത്തുനിന്നും പൂട്ടിയതിനാല്‍ വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് ഇയാള്‍ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചുവെങ്കിലും വിജയലക്ഷ്മി അപ്പോഴേക്കും മരിച്ചിരുന്നു.സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week