HealthNews

അച്ഛന്‍ കൊവിഡ് ബാധിച്ച് മരിച്ചു, അമ്മയ്ക്ക് പോസറ്റീവ്; കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി

തെലങ്കാന: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. എസ്ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്തിരുന്ന വാണിയാണ് തൂങ്ങി മരിച്ചത്. വാടക വീട്ടിലാണ് വാണി ജീവനൊടുക്കിയത്.

സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു വാണി താമസിച്ചിരുന്നത്. കൊവിഡ് വരാതിരിക്കാന്‍ അല്‍പം കടന്ന കൈ സ്വീകരിക്കുയാണെന്നും ഭയത്തെ അതിജീവിക്കാന്‍ കഴിയുന്നില്ലെന്നും വാണി തന്റെ ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. അതേസമയം, തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നു.

ഹൈദരാബാദിലാണ് വാണിയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്നത്. വാണിയുടെ അച്ഛന്‍ നേരത്തെ കൊവിഡ് ബാധിച്ച് രിച്ചിരുന്നു. അമ്മയും കൊവിഡ് പോസിറ്റീവായി ഹൈദരാബാദിലെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇത് വാണിയെ മാനസികമായി തകര്‍ത്തുകളഞ്ഞുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button