25.5 C
Kottayam
Sunday, June 7, 2026

മേലധികാരിയുടെ പീഡനം; ഫോണ്‍ ഹാക്ക് ചെയ്തു; 19 കാരിയായ പട്ടാളക്കാരി ജീവനൊടുക്കി

Must read

ലണ്ടന്‍: സൈക്കോയും, തന്റെ മേല്‍ പൂര്‍ണ്ണ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയുമായ മേലുദ്യോഗസ്ഥന്‍ ഫോണ്‍ ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് പത്തൊന്‍പത്കാരിയായ പട്ടാളക്കാരി ആത്മഹത്യ ചെയ്തതായി ഇന്‍ക്വെസ്റ്റില്‍ വെളിപ്പെടുത്തി. 2021 ഡിസംബറിലായിരുന്നു റോയല്‍ ആര്‍ട്ടിലറിയിലെ ഗണ്ണര്‍ ആയ ജെയ്സ്ലി ബെക്ക് എന്ന 19 കാരിയെ വില്‍റ്റ്ഷയറിലെ ലാര്‍ക്ക്ഹില്‍ ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ആര്‍മി സര്‍വീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് 2023 ല്‍ പുറത്തു വന്നിരുന്നു. ഒട്ടും സ്വീകാര്യമല്ലാത്ത, ദീര്‍ഘകാലമായി തുടര്‍ന്ന് വന്ന പെരുമാറ്റമാണ് മരണത്തിന്റെ കാരണങ്ങളിലൊന്ന് എന്ന് അതില്‍ പറഞ്ഞിരുന്നു.

മേസണ്‍ എന്ന മേലുദ്യോഗസ്ഥന്റെ ശല്യംവര്‍ദ്ധിച്ചു വന്നതോടെ സുരക്ഷിതയല്ലെന്ന തോന്നല്‍ തന്റെ മകളില്‍ വളര്‍ന്ന് വന്നതായി ബെക്കിന്റെ അമ്മ സെല്‍സ്ബറിയില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. 2021 നവംബറില്‍ അയച്ച 3600 ഓളം ടെക്സ്റ്റ് ദന്ദേശങ്ങളിലൂടെ ഈ ഉദ്യോഗസ്ഥന്‍ അയാള്‍ക്ക് ബെക്കിനോടുള്ള പ്രണയം വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. തൊഴില്‍ സംബന്ധമായ യാത്രകള്‍ ആവശ്യമായി വരുമ്പോള്‍, തന്നോടൊപ്പമല്ലാതെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബെക്ക് പോകുന്നത് അയാള്‍ കഴിവതും ഒഴിവാക്കുമായിരുന്നു എന്നും ബെക്കിന്റെ അമ്മ വെളിപ്പെടുത്തി.

തന്റെ ഫോണ്‍ അയാള്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നു എന്ന് ഒരിക്കല്‍ ബെക്ക് പറഞ്ഞിരുന്നെന്നും അമ്മ പറഞ്ഞു. താന്‍ ഏത് സമയത്തും എവിടെയാണ് ഉള്ളതെന്ന് അയാള്‍ക്ക് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞിരുന്നു. ഔദ്യോഗിക യാത്രയ്ക്കിടയില്‍, ന്യൂബറിയിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഡിസംബര്‍ 7 ന് തന്റെ മകള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നെന്ന് പറഞ്ഞ അമ്മ അവര്‍ അന്ന് ഏറെ കരഞ്ഞതായും പറഞ്ഞു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭീതിയായിരുന്നു മകള്‍ക്കെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

Popular this week