24.8 C
Kottayam
Friday, June 5, 2026

പീഡനം ആരോപിയ്ക്കാന്‍ ദേഹത്ത് കോഴിയുടെ ചോര പുരട്ടി യുവതി, ഹണിട്രാപ്പ്;കുടുങ്ങി

Must read

മുംബൈ: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ കേസില്‍ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോലാപൂര്‍ സ്വദേശിയായ 64-കാരനെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലാണ് മോണിക്ക ഭഗവാന്‍ എന്ന ദേവ് ചൗധരി, ലുബ്‌ന വസീര്‍ എന്ന സപ്‌ന, അനില്‍ ചൗധരി എന്ന ആകാശ്, മനീഷ് സോദി എന്നിവര്‍ക്കെതിരേ പോലീസ് കുറ്റപത്രം നല്‍കിയത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതികളായ അനില്‍ ചൗധരിയും സപ്‌നയും 2017-ലാണ് വ്യവസായിയുമായി സൗഹൃദത്തിലാകുന്നത്. ഇദ്ദേഹത്തിന്റെ ആസ്തികളെക്കുറിച്ചെല്ലാം വിശദമായി മനസിലാക്കിയ സംഘം വ്യവസായിയെ പിന്നീട് തന്ത്രപരമായി ഹണിട്രാപ്പില്‍ കുരുക്കുകയായിരുന്നു.

2019-ല്‍ വ്യവസായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടെ സപ്‌നയും മോണിക്കയും ഇവിടേക്കെത്തി. തുടര്‍ന്ന് വ്യവസായി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പരാതി ഉന്നയിക്കുകയായിരുന്നു. വ്യവസായിയുമായി മനഃപൂര്‍വം വഴക്കുണ്ടാക്കിയ മോണിക്കയാണ് ശരീരത്തില്‍ കോഴിയുടെ ചോര പുരട്ടി പരിക്കേറ്റെന്ന് അഭിനയിച്ചത്.

തന്നെയും സുഹൃത്തായ സപ്‌നയെയും ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നായിരുന്നു മോണിക്കയുടെ ഭീഷണി. വഴക്കിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് 3.25 കോടി രൂപയാണ് നാലംഗസംഘം വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.

- Advertisement -

പിന്നീട് നേരത്തെ പകര്‍ത്തിയ വീഡിയോ കാണിച്ച് രണ്ടുകോടി രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് 2021-ല്‍ വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മുഖ്യപ്രതിയായ മോണിക്ക കഴിഞ്ഞവര്‍ഷം ജൂണിലാണ് കേസില്‍ അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week