KeralaNews

യാക്കോബായ സഭയില്‍ ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിത്യം,പള്ളികളിൽ സംവരണത്തിന് യാക്കോബായ സഭാ അധ്യക്ഷൻ്റെ നിര്‍ദ്ദേശം

കൊച്ചി: യാക്കോബായ സഭയില്‍ ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിത്യം നല്‍കാൻ തീരുമാനം.35 ശതമാനം പ്രാതിനിധ്യമാണ് സ്ത്രീകള്‍ക്ക് നല്‍കുക. 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാൻ  യാക്കോബായ സഭാ അധ്യക്ഷൻ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ നിര്‍ദ്ദേശം നല്‍കി. ചില ഭദ്രാസനങ്ങളിൽ  ഈ തീരുമാനം ഇതിനകം തന്നെ  നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും  ചിലയിങ്ങളില്‍ ഇക്കാര്യം ഇതേവരെ പരിഗണിച്ചിട്ടില്ല.

യാക്കോബായ സഭയിലെ എല്ലാ ഇടവകകളിലും അടുത്തുവരുന്ന വാർഷിക പൊതുയോഗങ്ങളിലും സഭാതലത്തിലും, ഭദ്രാസന തലത്തിലും, ഇടവക തലത്തിലുമുള്ള എല്ലാ സമിതികളിലും തെരഞ്ഞെടുപ്പ് നടത്തുമ്പോൾ 35 ശതമാനം വനിതാ  പ്രാതിനിധ്യം ഉറുപ്പു വരുത്തണമെന്നാണ് നിർദ്ദേശം. പള്ളി വികാരിമാര്‍ക്ക്  ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സര്‍ക്കുലറിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button