മുംബൈ: മഹാരാഷ്ട്രയിൽ 20 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ. മുംബൈയിലെ കുർളയിലാണ് സംഭവം. എച്ച്ഡിഐഎൽ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ലിഫ്റ്റ് റൂമിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിക്കുന്നതായി പോലീസ് പറഞ്ഞു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം.
വ്യാഴാഴ്ച വൈകുന്നേരം ചില കുട്ടികൾ വീഡിയോ ചിത്രീകരിക്കാൻ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ച യുവതിയെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News