പോലീസിനും രക്ഷയില്ല; വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു

നീമൂച്ച്: മധ്യപ്രദേശില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു. നീമൂച്ച് ജില്ലയില്‍ 30കാരിക്കു നേരെയാണ് അതിക്രമം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് പേര്‍ക്കെതിരേയാണ് ഇവര്‍ പരാതി നല്‍കിയത്. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നീമൂച്ചില്‍ ഈ മാസം ആദ്യമാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന്റെ ഇളയ സഹോദരന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഇവരെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

തുടര്‍ന്ന് ആഘോഷത്തിനിടെ മുഖ്യപ്രതിയും സഹോദരനും സുഹൃത്തുക്കളും ഇവരെ പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ പീഡന ദൃശ്യം ഫോണില്‍ പകര്‍ത്തിയിരുന്നു. സംഭവത്തെ കുറിച്ച് പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തി. കൂടാതെ പ്രതിയുടെ അമ്മയും ബന്ധുവും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

സെപ്റ്റംബര്‍ 13നാണ് യുവതി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News