സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; സംഭവം കോഴിക്കോട്ടെ ഫ്‌ളാറ്റിൽ

കോഴിക്കോട്: സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ട് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയാണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും ഇവിടെവെച്ച് രണ്ടുപേര്‍ പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

സുഹൃത്തായ മറ്റൊരു യുവതി വഴി പ്രതികളെ പരാതിക്കാരിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഫോണിലൂടെയുള്ള ഈ പരിചയത്തിലാണ് പ്രതികള്‍ യുവതിക്ക് സീരിയലില്‍ അവസരം വാഗ്ദാനം ചെയ്തത്.

സീരിയലിനെക്കുറിച്ച് ചിലകാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ച പ്രതികള്‍, ശനിയാഴ്ച യുവതിയെ നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ചാണ് പ്രതികളായ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കോഴിക്കോട് സൗത്ത് എ.സി.പി.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News