കഞ്ചാവിന് അടിമ, പണം ചോദിച്ച് നിരന്തരം ശല്യം; 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ! കണക്കായിപ്പോയെന്നും, കടുത്തു പോയെന്നും സോഷ്യല്‍മീഡിയ പ്രതികരണങ്ങള്‍

ഹൈദരാബാദ്: കഞ്ചാവിന് അടിമപ്പെട്ട മകനെ തൂണില്‍പിടിച്ച് കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേയ്ക്കുന്ന അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലാണ് സംഭവം.

കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകന്‍ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്. കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ മകന്റെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷം മുളക് തേക്കുന്നതാണ് ദൃശ്യങ്ങളില്‍.

നിരവധി ആളുകള്‍ അമ്മ ചെയ്തകാര്യം ശരിയാണെന്നും തെറ്റാണെന്നും അഭിപ്രായവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മുളകുപൊടി പ്രയോഗം വളരെ ക്രൂരമായി പോയെന്നുമാണ് ഉയരുന്ന പ്രതികരണങ്ങള്‍. മകന്‍ തെറ്റ് ചെയ്തെങ്കില്‍ അത് പോലീസില്‍ അറിയിക്കുകയാണ് വേണ്ടതെന്നാണ് നിരവധി പേര്‍ പ്രതികരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ക്രൂരമായാണ് അമ്മ പെരുമാറിയതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണം വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News