News

ഗര്‍ഭിണിയാണന്ന് അറിഞ്ഞത് പ്രസവത്തിന് തൊട്ട് മുന്‍പ്! ഞെട്ടല്‍ മാറാതെ യുവതിയും കുടുംബവും

വാഷിംഗ്ടണ്‍: യുവതി താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത് പ്രസവത്തിന് തൊട്ട് മുന്‍പ്. ഫിന്‍ലാഡിലാണ് സംഭവം. ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് ഗര്‍ഭിയായിരുന്നു എന്ന കാര്യം ടില്‍ഡ കന്‍ടല എന്ന യുവതി അറിഞ്ഞത്. പതിവുപോലെ പോലെ ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്നു ടില്‍ഡ. അല്പസമയത്തിനുശേഷം വയറിന് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി.

ഭക്ഷണം കേടായതാവാം ബുദ്ധിമുട്ടിന് കാരണമെന്ന് കരുതി യുവതി ആദ്യം അതത്ര കാര്യമാക്കിയില്ല. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ തുടങ്ങുന്നതിനിടെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു യുവതി. സംഭവം അറിഞ്ഞു ആശ്ചര്യപ്പെട്ടിരിക്കുകയാണ് ടില്‍ഡയുടെ മുഴുവന്‍ കുടുംബവും.

ക്രിപ്റ്റിക് പ്രഗ്‌നന്‍സി എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥയിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സ്ത്രീകള്‍ കടന്നു പോകാറുണ്ട്. പ്രസവസമയം വരെ ഗര്‍ഭിണിയുടെ യാതൊരു ലക്ഷണവും പ്രകടമാവാത്ത അവസ്ഥയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button