യുദ്ധഭൂമിയിൽ സന്തോഷം..! മെട്രോ സ്റ്റേഷനിൽ കുഞ്ഞിന് ജന്മം നൽകി യുവതി

കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സൈ​നി​ക​ർ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ടു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ വ​രെ റ​ഷ്യ​ൻ ടാ​ങ്ക​റു​ക​ൾ എ​ത്തി​ക്ക​ഴി​ഞ്ഞു. ഈ ​ആ​ശ​ങ്ക​യ്‌​ക്കി​ട​യി​ലാ​ണ് മ​റ്റൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത അ​വി​ടെ​നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത്.

കീ​വി​ലെ ഭൂ​ഗ​ർ​ഭ മെ​ട്രോ സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി​യ 23 വ​യ​സു​കാ​രി പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യെ​ന്ന​താ​ണ് സന്തോഷകരമായ വാർത്ത. ടെ​ലി​ഗ്രാം വ​ഴി​യാ​ണ് ഈ ​വി​വ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പ​ട്ടി​ൽ പൊ​തി​ഞ്ഞ കു​ഞ്ഞി​ന്‍റെ ചി​ത്ര​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

റഷ്യൻ സൈനികരെ പിടികൂടി യുക്രെയ്ൻ ജനക്കൂട്ടം. ബലമായി പിടികൂടിയ സൈനികരോട് ജനക്കൂട്ടം ആക്രോശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

യുക്രെയ്ന്‍ പൗരന്മാര്‍ റഷ്യന്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്തു. ജനകീയ പ്രതിരോധസേന തയാറാകിയ പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ സൈനികരെ നേരിടുന്നത്. ജനക്കൂട്ടം റഷ്യന്‍ പതാക വലിച്ചു കീറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News